പുതുതലമുറയുടെയും രക്ഷിതാക്കളുടെയും ചിന്തകൾ ചർച്ച ചെയ്ത് ‘ഷീ ലീഡ്സ്'
text_fieldsഎം.ജി.എം സംഘടിപ്പിച്ച 'ഷീ ലീഡ്സ്' പരിപാടിയിൽ ഐ.എസ്.എം കേരള പ്രസിഡന്റ് ഡോ.അൻവർ സാദത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മുസ് ലിം ഗേൾസ് ആൻറ് വുമൻസ് മൂവ്മെന്റ് (എം.ജി.എം) സംഘടിപ്പിച്ച 'ഷീ ലീഡ്സ്' പരിപാടിയിൽ പുതു തലമുറയുടെ പുത്തൻ ചിന്തകളും രക്ഷിതാക്കളിലെ ആശങ്കയും ചർച്ചയായി. വിഷയത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഐ.എസ്.എം കേരള പ്രസിഡന്റ്ഡോ.അൻവർ സാദത്ത് കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായ വളർച്ചയിൽ മാതാപിതാക്കളുടെ പങ്കിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ഉണർത്തി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഐ.സി.ടി.എസ് സുപ്രവൈസറുമായ അദീബ അബ്ദുൽ അസീസ് ‘ലിംഗ സമത്വം ഇസ്ലാമിൽ’ എന്ന വിഷയത്തിൽ സംസാരിച്ചു. ഹവല്ലി അൽ അസീർ സെന്ററിൽ നടന്ന പരിപാടിയിൽ മാഷിത മനാഫ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ആശംസ അറിയിച്ചു. ഐ.ഐ.സി ഓർഗനൈസിങ് സെക്രട്ടറി അയൂബ് ഖാൻ പുതിയ എം.ജി.എം ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചു. ഖൈറുന്നിസ അസീസ് ഖിറാഅത്ത് നടത്തി. എം.ജി.എം കേന്ദ്ര സെക്രട്ടറി ലബീബ മുഹമ്മദ് റഫീഖ് സ്വാഗതവും ഹർഷ ഷെരീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

