Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​...

ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ് : വി​ക​സ​ന സ്വ​പ്​​ന​ങ്ങ​ളു​ടെ തേ​രാ​ളി

text_fields
bookmark_border
ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ് : വി​ക​സ​ന സ്വ​പ്​​ന​ങ്ങ​ളു​ടെ തേ​രാ​ളി
cancel
camera_alt

ശൈ​ഖ്​ നാ​സ​ർ ​മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സി​ൽ​ക്​ സി​റ്റി പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ


കു​വൈ​ത്തി​നെ ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ ശൈ​ഖ്​ നാ​സ​റി​െൻറ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​നും പ​ങ്ക്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​െൻറ വി​ക​സ​ന സ്വ​പ്​​ന​ങ്ങ​ളു​ടെ തേ​രാ​ളി​യാ​യി​രു​ന്നു അ​ന്ത​രി​ച്ച മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്. സി​ൽ​ക്​ സി​റ്റി ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​െൻറ പ​ല വ​ലി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും ആ​ശ​യ സ്രോ​ത​സ്സും ചു​മ​ത​ല​ക്കാ​ര​നും അ​ദ്ദേ​ഹം ആ​യി​രു​ന്നു. മു​ൻ അ​മീ​റും അ​ദ്ദേ​ഹ​ത്തി​െൻറ പി​താ​വു​മാ​യി​രു​ന്ന ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ വി​ഭാ​വ​നം ചെ​യ്​​ത 'വി​ഷ​ൻ 2035' വി​ക​സ​ന പ​ദ്ധ​തി​യു​ടെ പി​ൻ​ബ​ലം ശൈ​ഖ്​ നാ​സ​ർ ആ​യി​രു​ന്നു.

വ​രും​കാ​ല​ത്തെ മു​ന്നി​ൽ ക​ണ്ട്​ കു​വൈ​ത്തി​നെ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ ന​യം. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച്​ പെ​ട്രോ​ളി​യ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്​ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചു. അ​തി​നാ​യി പ​രി​ശ്ര​മി​ച്ചു. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു സി​ൽ​ക്​ സി​റ്റി പ​ദ്ധ​തി. കു​വൈ​ത്തി​െൻറ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി പു​രോ​ഗ​മി​ക്കു​ന്ന സി​ൽ​ക്ക് സി​റ്റി​യും ദ്വീ​പ് വി​ക​സ​ന​വും രാ​ജ്യ​ത്തി​െൻറ പു​തി​യ വ​രു​മാ​ന സ്രോ​ത​സ്സു​ക​ളാ​യി മാ​റു​മെ​ന്ന് പ​ദ്ധ​തി​യു​ടെ മു​ഖ്യ കാ​ര്യ​ദ​ർ​ശി​യാ​യ അ​ദ്ദേ​ഹം ഉ​റ​ച്ചു​വി​ശ്വ​സി​ച്ചു.

വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​ക്ക്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ധാ​രാ​ളം പേ​ർ എ​ത്ത​ണം. അ​തി​ന്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഏ​റെ മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​മീ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന 'വി​ഷ​ൻ 2035' പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ രാ​ജ്യ​ത്തി​െൻറ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റും. എ​ണ്ണ​വ​രു​മാ​നം ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം​ത​ന്നെ ബ​ദ​ൽ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പൗ​ര​ന്മാ​രോ​ട്​ ഉ​റ​പ്പു​പ​റ​ഞ്ഞു. സി​ൽ​ക്ക് സി​റ്റി 2030ഓ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. രാ​ജ്യാ​ന്ത​ര നി​ക്ഷേ​പ​ക​രെ കു​വൈ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന​സം‌​രം​ഭ​മാ​യി ഇ​ത്​ മാ​റി​യേ​ക്കും. സു​ബ്ബി​യ്യ​യി​ൽ പ​ണി​യു​ന്ന ന​ഗ​ര​ത്തി​ന് 250 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ണ്ടാ​കും. 1001 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മു​ബാ​റ​ക് അ​ൽ ക​ബീ​ർ ട​വ​ർ ആ​കും സി​ൽ​ക് സി​റ്റി​യി​ലെ ആ​ക​ർ​ഷ​ണം.

234 നി​ല​ക​ളി​ലാ​യി വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും പാ​ർ​പ്പി​ട​വും ഓ​ഫി​സു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​കും ഈ ​ട​വ​ർ. 7000 പേ​ർ​ക്ക് ഇ​തി​നു​ള്ളി​ൽ താ​മ​സി​ക്കാം. ഹോ​ട്ട​ലു​ക​ളും പാ​ർ​പ്പി​ട​ങ്ങ​ളും വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളും ട​വ​റി​ലു​ണ്ടാ​കും. അ​ത്​ കാ​ണാ​നു​ള്ള ആ​യു​സ്സ്​ അ​ദ്ദേ​ഹ​ത്തി​ന്​ ഉ​ണ്ടാ​യി​ല്ലെ​ന്ന നി​രാ​ശ ബാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story