ഐ സ്മാഷ് ജൂനിയർ സൂപ്പർ ലീഗ്: ഷട്ടിൽ വാരിയേഴ്സ് ചാമ്പ്യന്മാർ
text_fieldsഐ സ്മാഷ് ജൂനിയർ സൂപ്പർ ലീഗിൽ മത്സരാർഥികൾ
കുവൈത്ത് സിറ്റി: ഐ സ്മാഷ് ജൂനിയർ സൂപ്പർ ലീഗ് 2025ൽ ഷട്ടിൽ വാരിയേഴ്സ് ചാമ്പ്യന്മാർ. അഹ്മദി ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമികോർട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്തിലെ വിവിധ ക്ലബുകളിൽനിന്നും 80 ലധികം ജൂനിയർ താരങ്ങൾ നാല് ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ലീഗ് ഫോർമാറ്റിൽ നടന്ന റൗണ്ട് മത്സരത്തിൽ നിന്നാണ് ഫൈനൽ പോരാളികളെ തെരഞ്ഞെടുത്തത്.
ഫൈനൽ മത്സരത്തിൽ സിദ്ധാർഥ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ടീം ഷട്ടിൽ വാരിയേഴ്സ് മികച്ച പ്രകടനത്തിലൂടെ ചാമ്പ്യന്മാരായി.
ക്യാപ്റ്റൻ നേഹ സുസൻ ബിജു നയിച്ച ടീം സ്റ്റാർ സ്ട്രൈക്കേഴ്സ് രണ്ടാം സ്ഥാനം നേടി. എഡ്വിൻ ബോബിയുടെ നേതൃത്വത്തിൽ ടീം ഷട്ടിൽ ഷോക്കേഴ്സ്, ശ്രുതി വാഗ് വാലയുടെ കീഴിൽ ടീം മാവറിക്സ് എന്നീ ടീമുകൾ ശക്തമായ പോരാട്ടം കാഴ്ചവെച്ചു. ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി ഉടമ മുഹമ്മദ് സാജിദ് ട്രോഫികൾ വിതരണം ചെയ്തു.
ടൂർണമെന്റ് ഡയറക്ടർ ജോതി രാജ്, ചീഫ് അമ്പയർ സജിത്ത് ശിവാനന്ദൻ, ടോണി നെൽസൺ, ഓങ്കാർ സിങ്, വിസാഗ് സുകുമാരൻ, എൻ.വി.അർഷദ്, ഡോ.രാജഗുരു എന്നിവർ നേതൃത്വം നൽകി. സാനു തമ്മയ്യ, ജെയിംസ്, വർഗീസ്, ടിറ്റോ തോമസ്, ജോസ്, നൗഫൽ, മുഹമ്മദ് മാനോളി, അരുണ്‍, ഇസ്മായിൽ, മൊബിൻ, അജ്മൽ, ചന്ദ്ര മുരളി, ഫസീല, വിഷ്ണു ചന്ദ്രൻ, അജയ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം കൊടുത്തു.

