ശാസ്ത്രോത്സവ് പോസ്റ്റർ പുറത്തിറക്കി
text_fieldsമംഗഫ് അൽനജാത് സ്കൂളിൽ നടന്ന ‘ശാസ്ത്രോത്സവ് 2022’ ന്റെ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുംനി അസോസിയേഷനും ഇന്ത്യൻസ് ഇൻ കുവൈത്ത് വെബ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന 'ശാസ്ത്രോത്സവ് 2022' ന്റെ പോസ്റ്റർ പുറത്തിറക്കി. മംഗഫ് അൽനജാത് സ്കൂളിൽ നടന്ന എൻജിനീയറിങ് കോളജിൽ അലുംനിയുടെ ഓണാഘോഷ വേദിയിൽ ഇന്ത്യൻ ഡെന്റീസ് അലയൻസ് ഇൻ കുവൈത്ത് പ്രസിഡന്റ് ഡോ. തോമസ് തോമസ്, ഡോ. ജയശ്രീ ദീക്ഷിത്, കെ.ഇ.എഫ് കൺവീനർ അഫ്സൽ അലി, ഐ.ഐ.കെ പ്രതിനിധി ജോർജ് മാത്യു, കെ.ഇ.എഫ് മുൻ ജി.സി ശ്യാം മോഹൻ, ശാസ്ത്രോത്സവ് കൺവീനർ സന്തോഷ് കുമാർ, അലുംനി അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ബലദേവൻ എന്നിവർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്.
ഡിസംബർ 16 നു സൽവയിലെ സമൃത ഹാളിൽ െവച്ചാണ് ഈ വർഷത്തെ ശാസ്ത്രോത്സവ് നടത്തപ്പെടുന്നത്. വിവിധ ശാസ്ത്ര മത്സരങ്ങളും, ശാസ്ത്ര പ്രദർശനവും, കുട്ടികൾക്കുള്ള ശാസ്ത്ര പ്രത്യേക മത്സരവും ഉൾക്കൊള്ളിച്ചുള്ള പരിപാടികളിൽ ഈ വർഷം കുട്ടികൾക്കുള്ള കമ്പ്യൂട്ടർ കോഡിങ് മത്സരവും, കമ്പ്യൂട്ടർ കോഡിങ്ങിൽ താല്പര്യമുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ലാൻഡ് റോവർ, ഇഡാക്, ഐ.ഡി.എഫ് പോലുള്ള സ്ഥാപനങ്ങളും പ്രഫഷനൽ അസോസിയേഷനുകളും പരിപാടിയിൽ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് എൻജിനീയറിങ്ങിനെ കുറിച്ചുള്ള 'സ്പീക്കിങ് വിത്ത് വിൻഡ്' എന്ന പ്രദർശനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ http://www.indiansinkuwait.com/sciencefest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

