സിറാസ് സഹകാരികളുടെ സംഗമം സംഘടിപ്പിച്ചു
text_fieldsശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് സ്റ്റഡീസ് സഹകാരികളുടെ സംഗമം കുവൈത്ത് ചാപ്റ്റർ ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് സ്റ്റഡീസ് (സിറാസ്) സഹകാരികളുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹസംഗമം റിഗ്ഗയി സിംഫണി ഓഡിറ്റോറിയത്തിൽ നടന്നു.
സിറാസ് കുവൈത്ത് ചാപ്റ്റർ ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ഐ.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. സിറാസ് ഡയറക്ടർ ഡോ. ശറഫുദ്ദീൻ കടമ്പോട് പുതിയ പദ്ധതി പരിചയപ്പെടുത്തി. എം.ടി. അബ്ദുൽ ഹമീദ്, അബ്ദുൽ റസാഖ് നദ്വി, മുനവ്വർ മുഹമ്മദ് എന്നിവർ സംസാരിച്ചു. പി.ടി. ശരീഫ് സ്വാഗതവും മുഖ്സിത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

