ശാന്തിസദനം കുവൈത്ത് ചാപ്റ്റർ വിഭവസമാഹരണം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ശാന്തിസദനം സ്കൂള്‍ ഫോര്‍ ഡിഫറൻറ്ലി ഏബിൾഡ് കുവൈത്ത് ചാപ്റ്റര്‍ സ ്ഥാപനത്തിെൻറ ദൈനംദിന പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ വിഭവസമാഹരണം ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രീകരിച്ച് ബുദ്ധിമാന്ദ്യം, ഓട്ടിസം തുടങ്ങിയ ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം, സാമൂഹിക അവബോധം, സര്‍ഗാത്മകത, തൊഴില്‍പരിശീലനം എന്നിവ നല്കാന് കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് ‘ശാന്തി’.
വിഭവസമാഹരണം ഫൈസൽ മഞ്ചേരി കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് അഡ്വ. പ്രമോദിന് പ്രഥമ സഹായം നൽകി ഉദ്ഘാടനം ചെയ്തു. ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്മാന് ഷബീര്‍ മണ്ടോളി, ആക്ടിങ് ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ കുറ്റിക്കാട്ടില്‍, വൈസ് പ്രസിഡൻറ് കളത്തില്‍ അബ്ദുറഹ്മാന്, ശൈബു കൂരൻറവിടെ, ശ്രീജിത്ത്, പി.ടി. ശരീഫ് എന്നിവര്‍ സംബന്ധിച്ചു.
സ്ഥാപനവുമായി സഹകരിക്കാന്‍ താൽപര്യമുള്ളവര്ക്ക് 97283796ല്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
