Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഇൗ പ്രതിസന്ധി...

‘ഇൗ പ്രതിസന്ധി കാലത്ത്​ എനിക്കെന്ത്​ ചെയ്യാനാവും?’ : ഷാമോ​ൻ മാതൃക​യായത്​ ഇങ്ങനെ

text_fields
bookmark_border
‘ഇൗ പ്രതിസന്ധി കാലത്ത്​ എനിക്കെന്ത്​ ചെയ്യാനാവും?’ : ഷാമോ​ൻ മാതൃക​യായത്​ ഇങ്ങനെ
cancel
camera_alt?????? ?????????? ??.?.???? ????????? ????? ?????????????????????

കുവൈത്ത്​ സിറ്റി: അതിരുകളില്ലാത്ത കാരുണ്യത്തി​​െൻറയും സഹജീവി സ്​നേഹത്തി​​െൻറയും കൂടിയാണ്​ ഇൗ കോവിഡ്​ കാല ം. ജോലിയും വരുമാനവുമില്ലാതായവർക്ക്​ സുമനസ്സുകളുടെയും സംഘടനകളുടെയും ഭക്ഷണക്കിറ്റുകൾ നൽകുന്ന ആശ്വാസം ചെറുത ല്ല. എന്നാൽ, സഹായിക്കണമെന്ന്​ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികശേഷിയില്ലാത്തതിനാൽ വിഷമിക്കുന്നവരും ഏറെയാണ്​. ‘ ‘ഇൗ പ്രതിസന്ധികാലത്ത്​ എനിക്കെന്ത്​ ചെയ്യാനാവും?’’ എന്ന സന്ദേഹത്തിന്​ മാതൃകാപരമായ പ്രവർത്തനത്തിലൂടെ മറുപടി നൽകുകയാണ്​ ഷാമോൻ പൊൻകുന്നം എന്ന ചെറുപ്പക്കാരൻ. വിപുലമായ സൗഹൃദവും ഇറങ്ങിപ്രവർത്തിക്കാനുള്ള സന്നദ്ധതയും കൈമുതലായപ്പോൾ ഷാമോൻ ഒറ്റക്ക്​ വിതരണം നടത്തിയത്​ ഒന്നരമാസത്തിനിടെ ആറായിരത്തോളം ഭക്ഷണപ്പൊതികൾ.


സാൽമിയ, ഹവല്ലി, ഫർവാനിയ, ഖൈത്താൻ, മഹബൂല, അബൂഹലീഫ, മംഗഫ്​, സൂഖ്​ സബ, ജഹ്​റ തുടങ്ങി കുവൈത്തി​​െൻറ വിവിധ ഭാഗങ്ങളിൽ സ്വന്തം വാഹനത്തിൽ ഇദ്ദേഹം ഭക്ഷണവസ്​തുക്കൾ അടങ്ങിയ കിറ്റുമായി എത്തി. ടാക്​സി ഡ്രൈവറായ ഷാമോന്​ ഇത്രയും പേരെ സഹായിക്കാനുള്ള സാമ്പത്തികശേഷിയില്ല. ഇവിടെയാണ്​ സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായം തുണയാവുന്നത്​. ഇൗ സുഹൃത്തുക്കളിലും ഭൂരിഭാഗവും സാധാരണക്കാർ തന്നെയാണ്​. പലതുള്ളി പെരുവെള്ളം എന്ന നിലയിൽ പെരുകിയപ്പോൾ ആയിരങ്ങൾക്ക്​ വിശപ്പടങ്ങി. പുലർച്ചെ നാലു മുതൽ രാത്രി 12 വരെ നിലക്കാത്ത ഫോൺ കാളുകളും മെസേജുകളും ഒരാളെ അസ്വസ്ഥമാക്കാൻ ധാരാളമാണെങ്കിലും ഷാമോൻ സന്ദർഭം മനസ്സിലാക്കി അതി​േൻറതായ രീതിയിൽ മാത്രമാണ്​ എടുക്കുന്നത്​. അഞ്ചുകിലോ അരി, പുട്ടു​പൊടി, നൂഡിൽസ്​, മക്രോണി, ഒരുകിലോ പഞ്ചസാര, ചായപ്പൊടി തുടങ്ങിയവയാണ്​ കിറ്റിലുള്ളത്​.


എം.ഇ.എസ്​ കുവൈത്ത്​ ഏൽപിച്ച കിറ്റിൽ ഒായിൽ, മഞ്ഞപ്പൊടി അടക്കം സാധനങ്ങൾ അധികമുണ്ട്​. ചിലർ കിറ്റ്​ വിതരണം ദുരുപയോഗം ചെയ്​തതി​​െൻറ നേരിയ പരിഭവം ഷാമോന്​ ഉണ്ട്​. ഒറ്റയാൾപട്ടാളമായി ഷാമോൻ നടത്തുന്ന സേവനം മാതൃകയാണ്​. ഇത്തരം മാതൃകകൾ കൂടുതൽ പേർ ഏറ്റെടുക്കേണ്ട സാഹചര്യമാണ്​ നിലവിലുള്ളത്​. കാരണം ഒാരോ ദിവസവും സ്ഥിതി വഷളാവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsshamon
News Summary - shamon-kuwait-gulf news
Next Story