ഷമേജ് കുമാറിന് ഗിരീഷ് കർണാട് തിയറ്റർ സ്മാരക പുരസ്കാരം
text_fieldsഷമേജ് കുമാർ
കുവൈത്ത് സിറ്റി: പത്തനംതിട്ട ഗിരീഷ് കർണാട് തിയറ്റർ സ്മാരക വേദിയുടെ അഞ്ചാമത് തിയറ്റർ (നാടകം) പുരസ്കാരം കുവൈത്ത് പ്രവാസി ഷമേജ് കുമാറിന്. ഡോ.ആരോമൽ ടി, ഡോ. തുളസീധരകുറുപ്പ്, സബീർ കലാകുടീരം എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഇരുപതോളം വർഷമായി കുവൈത്തിൽ താമസിക്കുന്ന ഷമേജ് കുവൈത്ത് ഓയിൽ കമ്പനിയിൽ എൻജിനീയറും നാടക, ഷോർട്ട് ഫിലിം രംഗത്ത് സജീവവുമാണ്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള പുരസ്കാരം, ഗോളബൽ തിയറ്റർ എക്സ്സെലെൻസ് അവാർഡ്, റോട്ടറി ഇന്റർനാഷനൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മേയ് 19 ന് പത്തനംതിട്ട പ്രസ്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ അവാർഡ് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

