ഷമീറ ഖലീലിന് വെൽഫെയർ കേരള യാത്രയയപ്പ് നൽകി
text_fieldsദീർഘകാല പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി ഷമീറ ഖലീലിന് സംഘടന നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ദീർഘകാല പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി ഷമീറ ഖലീലിന് സംഘടന യാത്രയയപ്പ് നൽകി. ഫർവാനിയയിൽ നടന്ന ലളിതമായ ചടങ്ങിൽ കേന്ദ്ര പ്രസിഡൻറ് റസീന മുഹ്യിദ്ദീൻ ഉപഹാരം നൽകി. മാതൃക വീട്ടമ്മയായിരിക്കെത്തന്നെ ജനസേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിന്ന വ്യക്തിത്വമാണ് ഷമീറയെന്ന് റസീന മുഹ്യിദ്ദീൻ അനുസ്മരിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ് ഖലീലുറഹ്മാൻ, വനിത വിഭാഗം കൺവീനർ ആയിഷ ഫൈസൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

