Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈഖ് സബാഹ് ഖാലിദ്...

ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് വീണ്ടും പ്രധാനമന്ത്രി

text_fields
bookmark_border
ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് വീണ്ടും പ്രധാനമന്ത്രി
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രധാനമന്ത്രിയായി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ തുടരും. 37ാമത്​ കുവൈത്ത്​ മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി അദ്ദേഹത്തെ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ നിയമിച്ചു. പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിന്​ പിന്നാലെ മന്ത്രിസഭ രാജി സമർപ്പിച്ചിരുന്നു. ഡിസംബർ 15നാണ്​ പുതിയ പാർലമെൻറി​െൻറ ആദ്യ സമ്മേളനം. ഡിസംബർ 15ന്​ നടക്കും. അതിന്​ മുമ്പ്​ മന്ത്രിസഭ രൂപവത്​കരണം നടക്കും. ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ 2019 ഡിസംബർ 17നാണ്​ ആദ്യമായി പ്രധാനമന്ത്രിയാവുന്നത്​.

നേരത്തെ ശൈഖ്​ ജാബിർ മുബാറക്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും​ വീണ്ടും പ്രധാനമന്ത്രിയാവാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്​തതിനെ തുടർന്നാണ്​ വിദേശകാര്യ മന്ത്രിയായിരുന്ന ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹ്​ പ്രധാനമന്ത്രി സ്ഥാനത്തേക്ക്​ നറുക്ക്​ വീണത്​. പ്രധാനമന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ അമീർ മറ്റു മന്ത്രിമാരെയും നിയമിക്കും.

പാർലമെൻറ്​ അംഗങ്ങളിൽനിന്നും അല്ലാതെയും മന്ത്രിമാരെ നിശ്ചയിക്കാം. അധികവും സബാഹ്​ കുടുംബത്തിൽനിന്നാണ്​ നിശ്ചയിക്കാറുള്ളത്​. പാർലമെൻറിൽനിന്ന്​ ഒന്നോ രണ്ടോ പ്രതിനിധികൾ ഉണ്ടാവാറുണ്ട്​. എം.പിമാരുടെ മൂന്നിൽ ഒന്നിൽ കൂടാൻ പാടില്ല മന്ത്രിമാരുടെ എണ്ണം. നിലവിലെ കെയർ ടേക്കർ മന്ത്രിസഭയിലെ നിരവധി പേർ പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയുടെ പ്രകടനത്തെ കുറിച്ച്​ പൊതുവെ നല്ല അഭിപ്രായമാണുള്ളത്​. ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​, വിദേശകാര്യ മന്ത്രി ശൈഖ്​ അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ എന്നിവർക്ക്​ സ്ഥാനം ഉറപ്പാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story