Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​ർ പ​ദ​വി​യി​ൽ...

അ​മീ​ർ പ​ദ​വി​യി​ൽ ശൈ​ഖ് ന​വാ​ഫി​ന് ഇ​ന്ന് മൂ​ന്നു​വ​ർ​ഷം

text_fields
bookmark_border
Shaikh Nawaf
cancel
camera_alt

ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ്

അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: വി​ക​സ​ന​ത്തി​ന് പു​തി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കു​വൈ​ത്ത് അ​മീ​റാ​യി അ​ധി​കാ​ര​മേ​റ്റി​ട്ട് വെ​ള്ളി​യാ​ഴ്ച മൂ​ന്നു​വ​ർ​ഷം തി​ക​യു​ന്നു. രാ​ജ്യ​ത്തി​ന്റെ 16ാമ​ത്തെ അ​മീ​റാ​യി, 2020 സെ​പ്റ്റം​ബ​ർ 29നാ​ണ് ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഭ​ര​ണ​ത്തി​ലേ​റി​യ​ത്. 14 വ​ർ​ഷം ഭ​രി​ച്ച ശൈ​ഖ് സ​ബാ​ഹ് അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണം. അ​തു​വ​രെ കി​രീ​ടാ​വ​കാ​ശി​യാ​യി​രു​ന്നു, ശൈ​ഖ് ന​വാ​ഫ്.

ക​ഠി​നാ​ധ്വാ​നി​യും ആ​ക​ർ​ഷ​ക വ്യ​ക്തി​ത്വ​ത്തി​നും ഉ​ട​മ​യാ​യ ഇ​ദ്ദേ​ഹം, പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ​ല്ലാം മി​ക​വു തെ​ളി​യി​ച്ച​ശേ​ഷ​മാ​ണ് രാ​ജ്യ​ത്തി​ന്റെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. 1961ൽ ​ഹ​വ​ല്ലി ജി​ല്ല​യു​ടെ ഗ​വ​ർ​ണ​റാ​യാ​ണ് രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന്റെ തു​ട​ക്കം. ’78വ​രെ 17 വ​ർ​ഷം ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ തു​ട​ർ​ന്നു.

1978ൽ ​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി. ’88ൽ ​പ്ര​തി​രോ​ധ മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചു. ഇ​റാ​ഖി​ൽ​നി​ന്ന് കു​വൈ​ത്തി​നെ മോ​ചി​പ്പി​ച്ച ശേ​ഷം, 1991 ഏ​പ്രി​ലി​ൽ രൂ​പം​ന​ൽ​കി​യ പു​തി​യ സ​ർ​ക്കാ​റി​ൽ സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രി​യാ​യി ശൈ​ഖ് ന​വാ​ഫ് നി​യ​മി​ത​നാ​യി. ’92 ഒ​ക്ടോ​ബ​ർ വ​രെ ആ ​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. 1994ൽ ​നാ​ഷ​ന​ൽ ഗാ​ർ​ഡി​ന്റെ ഡെ​പ്യൂ​ട്ടി ചീ​ഫാ​യി ചു​മ​ത​ല​യേ​റ്റു. ആ ​പ​ദ​വി​യി​ൽ 2003വ​​രെ തു​ട​ർ​ന്നു. ഈ ​കാ​ല​യ​ള​വി​നി​ട​യി​ൽ, രാ​ജ്യ​ത്തി​ന്റെ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നാ​യി ഗാ​ർ​ഡു​ക​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നും മ​തി​യാ​യ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കും അ​വ​സ​രം ഒ​രു​ക്കി.

2003ൽ ​ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​ദ​വി​യി​ലെ​ത്തി. ഈ ​പ​ദ​വി​യി​ലി​രി​ക്കെ​ത്ത​ന്നെ 2006ൽ ​ശൈ​ഖ് ന​വാ​ഫി​നെ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​യി നി​യോ​ഗി​ച്ച് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ഹ്മ​ദ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ​ പ​ദ​വി ഏ​റ്റെ​ടു​ത്ത​യു​ട​ൻ മു​ൻ​ഗാ​മി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന്, ദേ​ശീ​യ ​​ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​ലും ശ്ര​ദ്ധേ​യ ചു​വ​ടു​വെ​പ്പു​ക​ൾ ന​ട​ത്തി. അ​തു​​പോ​ലെ, ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള മ​ധ്യ​വ​ർ​ത്തി​യാ​യി നി​ല​കൊ​ള്ളു​ന്ന ത​ര​ത്തി​ലേ​ക്ക് കു​വൈ​ത്തി​നെ പ​രി​വ​ർ​ത്തി​പ്പി​ച്ചു. 2021ൽ ​സൗ​ദി അ​റേ​ബ്യ​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി.​സി.​സി ഉ​ച്ച​കോ​ടി ഇ​തി​ന്റെ മി​ക​ച്ച പ​രി​ച്ഛേ​ദ​മാ​യി. ഗ​ൾ​ഫ് കൗ​ൺ​സി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഉ​ച്ച​കോ​ടി വി​ജ​യി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitShaikh NawafAmir Designation
News Summary - Shaikh Nawaf has completed three years as Amir today.
Next Story