Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാ പരിശോധന തുടരുന്നു: അബു ഫു​ൈതറയിൽ നിരവധി നിയമലംഘനങ്ങൾ

text_fields
bookmark_border
സുരക്ഷാ പരിശോധന തുടരുന്നു: അബു ഫു​ൈതറയിൽ നിരവധി നിയമലംഘനങ്ങൾ
cancel

കുവൈത്ത് സിറ്റി: നിയമലംഘകരെ ലക്ഷ്യമിട്ട് മുബാറക് അൽ കബീർ ഗവർണറേറ്റിലെ അബു ഫുതൈറ ക്രാഫ്റ്റ്സ് ഏരിയയിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 22 പേരെയും റസിഡൻസി നിയമം ലംഘിച്ച ആറുപേരെയും വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ആറുപേരെയും അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ 189 ഗതാഗത നിയമലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റിയുടെ 42 നിയമലംഘനങ്ങളും കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളിൽ 37 എണ്ണത്തിൽ സ്റ്റിക്കറുകൾ പതിക്കുകയും വാണിജ്യ-വ്യവസായ മന്ത്രാലയം 34 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 16 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘകർക്കും പിടികിട്ടേണ്ടവരായ വ്യക്തികൾക്കുമെതിരെ നടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Several violations at Abu Fuitara Security inspection continues
Next Story