Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ശക്തമായ സുരക്ഷാപരിശോധന: നിരവധി പേർ പിടിയിൽ

text_fields
bookmark_border
കുവൈത്തിൽ ശക്തമായ സുരക്ഷാപരിശോധന: നിരവധി പേർ പിടിയിൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ സുരക്ഷാപരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി. വിവിധ നിയമലംഘനങ്ങളിൽ പിടികിട്ടാനുള്ള 168 പേരെയും റെസിഡൻസി കാലാവധി കഴിഞ്ഞ 92 പ്രവാസികളെയും അറസ്റ്റു ചെയ്തു.

ഔദ്യോഗിക തിരിച്ചറിയൽ രേഖയില്ലാത്ത 24 പേരും, ഒളിച്ചോടിയവരും അറസ്റ്റ് വാറണ്ടുകൾ നിലവിലുള്ളതുമായ 56 വ്യക്തികളെയും കസ്റ്റഡിയിലെടുത്തു. 55 വാഹനങ്ങളും പിടിച്ചെടുത്തു. 2,465 വിവിധ ഗതാഗത നിയമലംഘനങ്ങളും കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തി.

ട്രാഫിക് അഫയേഴ്‌സ് വിഭാഗം 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. നിയമലംഘകരെ കർശനമായി പിന്തുടരുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - several people caught by police in security checking to find law violators
Next Story