കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു; മഹ്ബൂലയിൽ നിരവധി പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധന തുടരുന്നു. അഹ്‌മദി ഗവർണറേറ്റിലെ മഹ്ബൂലയിൽ നടന്ന വിപുലമായ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. പിടികിട്ടാപ്പുള്ളികൾ, താമസരേഖാ നിയമങ്ങൾ ലംഘിച്ചവർ, മറ്റ് നിയമലംഘകർ എന്നിവർ പിടിയിലായി.
പരിശോധനയിൽ 790 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ക്രിമിനൽ, സുരക്ഷാ കേസുകളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളായ 109 പേരെ അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട് 62 പേരെയും തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്തതിന് 31 പേരെയും അറസ്റ്റ് ചെയ്തു.
ലഹരിയിലായിരുന്ന 11 പേരും മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് എട്ടു പേരും പിടിയിലായി. ഒമ്പതു വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

