സുഡാനിലേക്ക് സഹായവസ്തുക്കളുമായി ഏഴാമത് വിമാനം അയച്ചു
text_fieldsസുഡാനിൽ കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റിയുടെ സഹായ വിതരണം
കുവൈത്ത് സിറ്റി: പ്രളയം ദുരിതം വിതച്ച സുഡാനിലേക്ക് കുവൈത്തിൽനിന്ന് സഹായപ്രവാഹം തുടരുന്നു. കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റി സുഡാനിലേക്ക് ഏഴാമത് വിമാനം അയച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിെൻറ വിമാനത്തിൽ ഭക്ഷ്യവസ്തുക്കൾ, മരുന്ന്, തമ്പ് ഉപകരണങ്ങൾ, വാട്ടർ പമ്പ് തുടങ്ങി 40 ടൺ സാധനങ്ങളാണ് ഒാരോ വിമാനത്തിലും അയച്ചത്. സുഡാനിലേക്ക് സഹായമെത്തിക്കുന്നതിനായി കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റി പൊതുജനങ്ങളോട് അഭ്യർഥന നടത്തിയിരുന്നു.
റെഡ്ക്രസൻറ് സൊസൈറ്റിയുടെ വെബ്സൈറ്റിലെ ലിങ്ക് വഴി സഹായം അയക്കാം. സുഡാനീസ് റെഡ്ക്രസൻറുമായി സഹകരിച്ചാണ് വിതരണം ഉൾപ്പെടെ അവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സഹായം ലഭിക്കുന്നതിനനുസരിച്ച് ഇനിയും സാധനങ്ങൾ അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

