കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഏഴു പേർ അറസ്റ്റിൽ; ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsപിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കൈവശം വച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിൽ ഏഴ് പേർ പിടിയിൽ. ലഹരികടത്ത്, വ്യക്തിഗത ഉപയോഗം എന്നിവക്കായുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം 2.55 കിലോഗ്രാം ഹാഷിഷ്, 150 ഗ്രാം ഹെറോയിൻ, 20 ഗ്രാം മെത്താംഫെറ്റാമൈൻ, 6,350 ലിറിക്ക കാപ്സ്യൂളുകൾ, 150 സനാക്സ് ഗുളികകൾ, 50 മെത്തഡോൾ ഗുളികകൾ, ലഹരിവസ്തുക്കൾ തയാറാക്കുന്നതിനും പാക്കുചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
എല്ലാ പ്രതികളെയും, കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ലഹരി അപകടങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും ശക്തമായ പരിശോധനയും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

