കുവൈത്തിൽ ഏഴുപേർ കൂടി നിരീക്ഷണ ക്യാമ്പ് വിട്ടു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്ന് വന്നവരെ പാർപ്പിച്ച ഖൈറാനിലെ റിസോർട്ടിൽനിന്ന് ഏഴുപ േരെ കൂടി വിട്ടയച്ചു. മിഷ്രിഫ് എക്സിബിഷൻ സെൻററിൽ സജ്ജീകരിച്ച സ്ഥലത്ത് എത്തിച്ച് അവസാന ഘട്ട പരിശോധന പൂർത്തിയാക്കി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയാണ് ഏഴുപേരെ വിട്ടയച്ചത്.
ഇവർക്കാർക്കും രോഗ ലക്ഷണമില്ലെന്നും എല്ലാവരും പൂർണ ആരോഗ്യവാൻമാരാണെന്നും അധികൃതർ വ്യക്തമാക്കി. എല്ലാവിധ സംരക്ഷണവും പരിചരണവും നൽകി ക്യാമ്പിൽ പാർപ്പിച്ച് നിരീക്ഷിച്ചാണ് ഇവരെ വീട്ടിലേക്കു പറഞ്ഞയച്ചത്. നിശ്ചിത ദിവസത്തേക്ക് വീട്ടിലും നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. വൈറാൻ ക്യാമ്പിൽ നിരീക്ഷണകാലം പൂർത്തിയാക്കി ഇതിനകം 571 പേരാണ് വീടുകളിലേക്ക് തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
