Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനാശാസ്യം ഏഴു പ്രവാസികൾ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് മഹ്ബൂലയിൽ ഏഴു പ്രവാസികൾ അറസ്റ്റിലായി. മൂന്നു പുരുഷന്മാരും നാലു സ്ത്രീകളുമാണ് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു ധാർമിക സംരക്ഷണ വകുപ്പും വ്യക്തികളെ കടത്തുന്നത് തടയുന്ന വകുപ്പും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
പ്രതികൾ പണത്തിനുവേണ്ടി അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അധികൃതർ വിശദീകരിച്ചു. അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായ വിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് അറസ്റ്റ്. പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്കു കൈമാറി.
Next Story

