കുവൈത്ത്: ‘ഏഴ് രാജ്യങ്ങളിലെ കുടുംബ വിസ’; വാര്‍ത്ത തെറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളിലേക്ക് വിസ അനുവദിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം.
നിയന്ത്രണങ്ങളോ മുൻകൂർ അനുമതികളോ ഇല്ലാതെ എല്ലാ രാജ്യങ്ങളിലെയും അപേക്ഷകർക്ക് കുവൈത്ത് സന്ദർശന വിസയും ഫാമിലി വിസയും അനുവദിച്ചുവെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
നിലവിൽ അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, പാകിസ്താൻ, സുഡാൻ, സിറിയ, യമൻ എന്നീ എഴുരാജ്യങ്ങളിലെ പൗരന്മാർ സന്ദർശനത്തിനോ കുടുംബ ആശ്രിത വിസയ്ക്കോ അപേക്ഷിക്കുന്നതിന് മുൻകൂർ അനുമതി നേടണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ അപേക്ഷകര്‍ക്ക് നിയന്ത്രണങ്ങളോടെ വിസ അനുവദിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

