സേവനം കുവൈത്ത് കേന്ദ്ര ഭരണസമിതി
text_fieldsപുതുതായി തെരഞ്ഞെടുത്ത സേവനം കുവൈത്ത്
കേന്ദ്ര ഭരണസമിതി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ജീവകാരുണ്യ സംഘടനയായ സേവനം കുവൈത്ത് പൊതുയോഗം അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. രാജൻ ശിവരാമൻ അധ്യക്ഷത വഹിച്ചു. ബൈജു കിളിമാനൂർ, സിബി, ജ്യോതി പാർവതി, ഷാലു തോമസ്, ബിജിമോൾ ആര്യ, ജയകുമാർ, ഷാജിത, സുനിൽ കൃഷ്ണ എന്നിവർ സംസാരിച്ചു. ജിനു കെ.വി സ്വാഗതവും ബിനോയ് ബാബു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ബൈജു കിളിമാനൂർ(പ്രസി), ഷാലു തോമസ് (ജന.സെക്ര), ബിനോയ് ബാബു (ട്രഷ), കെ.വി. ജിനു (വൈ. പ്രസി), സിബി(ജോ.സെക്ര), ഷാജിത (ജോ.ട്രഷ).
അംഗങ്ങളായി രാജൻ തോട്ടത്തിൽ, സന്തോഷ് കെ.വി (ഉപദേശക സമിതി), തുഷാർ (സേവനം മെഡിക്കൽ ഗിൽഡ് ചീഫ് കോഓഡിനേറ്റർ), ചെങ്ങന്നൂർ ജയകുമാർ (ആർട്സ് -കൾചറൽ വിങ്), ബിജിമോൾ ആര്യ (ചാരിറ്റി-വെൽഫെയർ), നിസ്സാം കടയ്ക്കൽ (മീഡിയ, പബ്ലിസിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

