‘സേവന മുദ്ര' - സിൽവർ ജൂബിലി പദ്ധതി ഉദ്ഘാടനം സെപ്റ്റംബർ 13ന് കുവൈത്തിൽ
text_fieldsസമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ,
ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി
ശിഹാബ് തങ്ങൾ
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ ഉലയുടെ കുവൈത്തിലെ പോഷക ഘടകം കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട് എന്ന പ്രമേയത്തിൽ ആചരിക്കുന്ന സിൽവർ ജൂബിലി പദ്ധതികളുടെ ഭാഗമായ 'സേവന മുദ്ര' യുടെ ഉദ്ഘാടനം സെപ്റ്റംബർ 13ന് സിൽവർ ജൂബിലി സമാപന സമ്മേളനത്തിൽ നടക്കും.
സമസ്ത 100ാം വാർഷികത്തോടനുബന്ധിച്ചു സമസ്തയുടെ വിവിധ ഘടകങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി, സംഘടനയുടെ പുരോഗതിക്കു വേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ച 25 നേതാക്കന്മാരെ, അവരുടെ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അംഗീകാരമായി ആദരിക്കുകയാണ് സേവന മുദ്രയിലൂടെ ലക്ഷ്യമിടുന്നത്.
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവരെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നൽകി ആദരിച്ചുകൊണ്ട് പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിക്കും. അബ്ബാസിയ- ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി മഹാ സമ്മേളനത്തിൽ കുവൈത്തിലെ നിരവധി രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

