റമദാൻ ടെന്റ് സ്ഥാപിക്കൽ; നിയമം കർശനമായി പാലിക്കണം
text_fieldsറമദാൻ ടെന്റ്
കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ടെന്റുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ലൈസൻസ് ഇല്ലാതെ ടെന്റുകൾ സ്ഥാപിച്ചാൽ നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട 2019 ലെ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അഗ്നി പ്രതിരോധ ശേഷിയുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണ് ടെന്റുകൾ നിർമിക്കേണ്ടത്.
സ്ഥിരനിർമാണങ്ങൾ, അടുക്കളകൾ തുടങ്ങിയ സൗകര്യങ്ങൾ അനുവദിക്കില്ല. അപേക്ഷകൾ കുവൈത്ത് പൗരന്മാർക്ക് മാത്രമേ സമർപ്പിക്കാൻ കഴിയൂ എന്നും അധികൃതർ അറിയിച്ചു.ആഭ്യന്തര മന്ത്രാലയം, ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ അനുമതി നിർബന്ധമാണ്. ടെന്റുകൾ തമ്മിലും വൈദ്യുതി ലൈനുകളിലും മറ്റു സ്ഥാപനങ്ങളിലുംനിന്ന് നിർദിഷ്ട അകലം പാലിക്കണം. ലൈസൻസ് ഫീസ് 500 ദീനാറും അധികമായി 500 ദീനാർ ഡെപ്പോസിറ്റും നിർബന്ധമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

