സേവനങ്ങൾ ഉടനടി; രണ്ട് ഫയർ സ്റ്റേഷനുകൾ തുറന്നു
text_fieldsഫയർഫോഴ്സ് ബോട്ടുകൾ
കുവൈത്ത് സിറ്റി: സമുദ്ര, കര പ്രദേശങ്ങളിലെ ഇടപെടൽ വേഗത്തിലാക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും നവീന സംവിധാനങ്ങളുമായി രണ്ട് ഫയർ സ്റ്റേഷനുകൾ ഒരുങ്ങി. ജാബിർ പാലത്തിൽ പുതിയ സ്റ്റേഷനുകൾ ഫയർ ഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ സവിശേഷതകളും ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
അഗ്നിശമനസേവനങ്ങൾ ത്വരിതപ്പെടുത്തൽ, റിപ്പോർട്ടുകൾക്ക് വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കൽ, സാന്നിധ്യം വിപുലീകരിക്കൽ എന്നിവ ഇത് വഴി ലക്ഷ്യമിടുന്നു. പൊതുജന സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഫയർഫോഴ്സ് സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് തലാൽ അൽ റൂമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

