നബിദിനം: സെപ്റ്റംബർ 15 പൊതുഅവധി
text_fieldsകുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും ഈ ദിവസം പ്രവർത്തിക്കില്ലെന്ന് മന്ത്രിസഭായോഗം അറിയിച്ചു. അതേസമയം, പ്രത്യേക സ്വഭാവമുള്ള ജോലിയുള്ള സ്ഥാപനങ്ങൾക്ക് പൊതുതാൽപര്യം കണക്കിലെടുത്ത് സ്വന്തം അവധി തീരുമാനിക്കാം. രാജ്യത്ത് വെള്ളി, ശനി ദിവസങ്ങളിൽ വരാന്ത്യ അവധി ആയതിനാൽ ഞായർ നബിദിന അവധികൂടി എത്തുന്നതോടെ തുടർച്ചയായ മൂന്നു ദിവസം അവധി ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

