ജോൺ മാത്യുവിന് യാത്രയയപ്പ് നൽകി
text_fieldsജോൺ മാത്യുവിന് കെ.ഐ. ജിയുടെ ഉപഹാരം കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വ്യവസായ പ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ജോൺ മാത്യുവിന് കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ. ജി) യാത്രയയപ്പ് നൽകി. സൽവയിലുള്ള വീട്ടിലെത്തിയ കെ.ഐ.ജി സംഘം പ്രവാസി സമൂഹത്തിന് അദ്ദേഹം നൽകിയ സേവനങ്ങളെ പ്രത്യേകം അനുസ്മരിച്ചു.
കെ.ഐ.ജിയുടെ പ്രവർത്തനങ്ങളെ ആദരവോടെ നോക്കിക്കാണുകയും സമ്മേളനങ്ങളിലും പരിപാടികളിലും അകമഴിഞ്ഞ് സഹകരിക്കുകയും കലവറയില്ലാതെ പിന്തുണക്കുകയും ചെയ്തിരുന്ന ജോൺ മാത്യുവിന് സംഘം നന്ദി അറിയിച്ചു. ജോൺ മാത്യുവിനുള്ള ഉപഹാരം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് കൈമാറി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി, സെക്രട്ടറി പി.ടി. ഷാഫി, പി.ആർ കൺവീനർ കെ.വി. ഫൈസൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

