എൻജിനീയർ അബൂബക്കറിന് കെ.ഇ.എ യാത്രയയപ്പ് നൽകി
text_fieldsകാസർകോട് ജില്ലാ അസോസിയേഷൻ ഉപദേശക സമിതി ചെയർമാൻ എൻജിനീയർ അബൂബക്കറിന് സംഘടന യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: കാസർകോട് ജില്ലാ അസോസിയേഷൻ കെ.ഇ.എ കുവൈത്ത് സ്ഥാപക നേതാക്കളിലൊരാളും ഉപദേശക സമിതി ചെയർമാനുമായ എൻജിനീയർ അബൂബക്കറിന് സംഘടന യാത്രയയപ്പ് നൽകി. 44 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഓൺലൈനിൽ നടത്തിയ യാത്രയയപ്പ് സംഗമം മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതം പറഞ്ഞു. ഖലീൽ അടൂർ, ഹമീദ് മധുർ, അനിൽ കള്ളാർ, സുധൻ ആവിക്കര, രാമകൃഷ്ണൻ കള്ളാർ, പി.എ. നാസിർ, കബീർ തളങ്കര, അസീസ് തളങ്കര, ഹനീഫ പാലായി, കമറുദ്ദീൻ, ഒ.വി. ബാലൻ, കാദർ കടവത്ത്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, അബ്ദു കടവത്ത് എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ഒളവറ നന്ദി പറഞ്ഞു. കെ.ഇ.എ പ്രസിഡൻറ് സത്താർ കുന്നിൽ സംഘടനയുടെ ഉപഹാരം കൈമാറി. താൽക്കാലികമായി പ്രവാസം നിർത്തിപ്പോയ ചീഫ് കോഒാഡിനേറ്റർ അഷ്‌റഫ് തൃക്കരിപ്പൂരിന് യോഗം ഭാവുകം നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

