Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്​ മഹാ ഇടവകയുടെ മൊബൈൽ ആപ് പ്രകാശനം

text_fields
bookmark_border
കുവൈത്ത്​ മഹാ ഇടവകയുടെ മൊബൈൽ ആപ് പ്രകാശനം
cancel
camera_alt

സെൻറ്​ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ മൊബൈൽ ആപ്പ്​ ഇടവക വികാരി ഫാ. ജിജു ജോർജ്

പ്രകാശനം ചെയ്യുന്നു

കുവൈത്ത്​ സിറ്റി: സെൻറ്​ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഇടവകയുടെ പ്രവർത്തനങ്ങളും അറിയിപ്പുകളും അംഗങ്ങളിൽ എത്തിക്കാൻ തയാറാക്കിയ മൊബൈൽ ആപ്പി​െൻറ പ്രകാശനം ഇടവക വികാരി ഫാ. ജിജു ജോർജ് നിർവഹിച്ചു.

നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ സഹവികാരി ഫാ. ലിജു പൊന്നച്ചൻ, ട്രഷറർ മോണിഷ്‌ പി. ജോർജ്​, സെക്രട്ടറി ജിജി ജോൺ, മൊബൈൽ ആപ്പി​െൻറ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ ഗ്രീഗോറിയൻ ടീമിലും ഇടവക ഭരണസമിതിയിലും അംഗങ്ങളായ സിബി അലക്സാണ്ടർ, ജുബിൻ പി. ഉമ്മൻ, ദിലീപ്‌ മാത്യു ജോൺ, ജിബു ജേക്കബ്‌, ജയിംസ്‌ പീറ്റർ എന്നിവർ പങ്കെടുത്തു. കൂടുതൽ സേവനങ്ങൾകൂടി വൈകാതെ ആപ്പിൽ ലഭ്യമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story