Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുനീഷ്യയിലേക്ക് മെഡിക്കൽ വസ്തുക്കൾ അയച്ച് കുവൈത്ത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി തുനീഷ്യയിലേക്ക് മെഡിക്കൽ വസ്തുക്കൾ അയച്ച് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി. വെൻറിലേറ്ററുകളും മറ്റു ചികിത്സ ഉപകരണങ്ങളുമാണ് സൈനിക വിമാനത്തിൽ കൊണ്ടുപോയത്.
തുനീഷ്യൻ റെഡ് ക്രെസൻറുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സാധനങ്ങൾ അയക്കാൻ സഹായം നൽകിയ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവക്ക് കുവൈത്ത് റെഡ് ക്രെസൻറ് മെഡിക്കൽ സർവിസസ് മേധാവി മൻഹൽ അൽ ഇനീസി നന്ദി അറിയിച്ചു.
തുനീഷ്യയിലേക്കുള്ള റെഡ് ക്രെസൻറ് സൊസൈറ്റിയുടെ മെഡിക്കൽ സഹായം സൈനിക വിമാനത്തിൽ കൊണ്ടുപോകാനൊരുങ്ങുന്നു
Next Story

