ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് നിരാശ വേണ്ട –ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
text_fieldsഫര്‍വാനിയ: വര്‍ത്തമാനകാല പ്രതികൂല സാഹചര്യങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകളെ നിരാശപ്പെടുത്തേണ്ടതില്ളെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടി ധീരമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു.
ഇസ്ലാമിനെ യഥാവിധി ഉള്‍ക്കൊണ്ട് സമൂഹത്തില്‍ അവതരിപ്പിക്കാനും കള്ളപ്രചാരണങ്ങളെ നിര്‍ഭയമായി നേരിടാനും പൊതുപ്രശ്നങ്ങളില്‍ ഒരുമിച്ചുനില്‍ക്കാനും മുസ്ലിംകള്‍ തയാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കുവൈത്ത് കേരളാ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച നാലാമത് ഇസ്ലാമിക് സെമിനാറിന്‍െറ പൊതുസമ്മേളനത്തില്‍ ‘ഇന്ത്യന്‍ മുസ്ലിംകള്‍ വര്‍ത്തമാനവും ഭാവിയും’ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമുദായത്തിനകത്ത് പരസ്പരം തീവ്രവാദമാരോപിക്കുകയും അനാവശ്യപ്രകോപനങ്ങളുണ്ടാക്കുകയും ചെയ്യുന്ന അവിവേകവും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം ഉണര്‍ത്തി.
പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ആദര്‍ശപരമായ യോജിപ്പാണ് യഥാര്‍ഥ മുസ്ലിം ഐക്യത്തിന്‍െറ അടിത്തറയെന്നും എന്നാല്‍, വിയോജിപ്പുകളുള്ളപ്പോള്‍ തന്നെ പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ചുനില്‍ക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും ‘മുസ്ലിം ഐക്യം’ എന്ന വിഷയമവതരിപ്പിച്ച് വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. അഷ്റഫ് പറഞ്ഞു.
മനുഷ്യന്‍ സ്രഷ്ടാവിന്‍െറ മാര്‍ഗദര്‍ശനത്തിന് വഴങ്ങുന്ന സ്വയം സമര്‍പ്പണമാണ് ഇസ്ലാം എന്ന് മുജാഹിദ് ബാലുശ്ശേരി ചൂണ്ടിക്കാട്ടി. പൊതുസമ്മേളനം ഇഹ്യാഉത്തുറാസുല്‍ ഇസ്ലാമി ചെയര്‍മാന്‍ ശൈഖ് താരീഖ് സാമി സുല്‍ത്താന്‍ അല്‍ ഈസ ഉദ്ഘാടനം ചെയ്തു. സെന്‍റര്‍ പ്രസിഡന്‍റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. മസ്ജിദുല്‍ കബീര്‍ ഡയറക്ടര്‍ റൂമി അല്‍ റൂമി, ആദിബ് അല്‍ ഗാസി (സൂഖുല്‍ ഇമാറാത്ത്), ഹാരിസ് ഐദീദ് (ഫിമ) എന്നിവര്‍ സംസാരിച്ചു. എന്‍.കെ. അബ്ദുസ്സലാം സ്വാഗതവും സി.പി. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
