‘വ്യക്തിനിയമം’ സെമിനാർ നാളെ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.ഐ.സി ഫർവാനിയ സോണൽ കമ്മിറ്റി നേതൃത്വത്തിൽ വ്യക്തിനിയമം: വിശ്വാസവും രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ‘വിശ്വാസം, സംസ്കരണം, സമാധാനം’ എന്ന തലക്കെട്ടിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് സെമിനാർ.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ കെ.സി. മുഹമ്മദ് നജീബ് വിഷയമവതരിപ്പിച്ച് സംസാരിക്കും. ചർച്ചയിൽ കുവൈത്തിലെ വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് ചെസിൽ ചെറിയാൻ രാമപുരം (കോൺഗ്രസ്), ഹാരിസ് വള്ളിയോത്ത് (കെ.കെ.എം.സി.സി), ഫാ. സുബിൻ ജോൺ (മലങ്കര ഓർത്തഡോക്സ് ചർച്ച്), സെമിൻ ആസ്മിൻ (കേരള അസോസിയേഷൻ), ശരീഫ്.പി.ടി. (കെ.ഐ.ജി) എന്നിവർ പങ്കെടുക്കും.

