അവധിക്ക് പോയ അർധ സർക്കാർ ജീവനക്കാരോട് തിരിച്ചുവരാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് അവധിക്ക് നാട്ടിൽപോയ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താൻ ആവശ്യപ്പെട്ടു. സർക്കാർ നിർദേശം അനുസരിച്ച് സ്ഥാപനങ്ങൾ ജീവനക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ വിസ റദ്ദാവുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. ഇന്ത്യ, ഇൗജിപ്ത്, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങി നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ള രാജ്യക്കാരാണ് വിദേശ ജീവനക്കാരിൽ അധികവും.
വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് വരാൻ അനുമതിയുണ്ടെങ്കിലും ഇതിന് വലിയ ചെലവ് വരും. മാസങ്ങളായി വരുമാനമില്ലാതെ നാട്ടിൽ കുടുങ്ങിയവർക്ക് ഇൗ വലിയ ചെലവ് ഭാരമാവും. െഎ.പി.സി, റെഡ് ക്രെസൻറ് സൊസൈറ്റി തുടങ്ങിയവയിലെ ജീവനക്കാരോടാണ് സ്വന്തം നിലക്ക് പെെട്ടന്ന് തിരിച്ചെത്താൻ ആവശ്യപ്പെട്ടത്. ആറുമാസം മുമ്പ് നാട്ടിൽ പോയവരാണ് തിരിച്ചുവരാൻ കഴിയാതെ പ്രയാസപ്പെടുന്നത്.
ആഗസ്റ്റ് ഒന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിച്ചെങ്കിലും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് നിയന്ത്രണമുണ്ട്. ആറുമാസ കാലാവധി കഴിഞ്ഞത് പ്രശ്നമല്ലാതെ പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ, വിസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ഒാൺലൈനായി വിസ പുതുക്കാൻ അവസരമുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തവരാണ് വെട്ടിലായത്. ഒന്നേകാലം ലക്ഷം പേരുടെ ഇഖാമയാണ് ഇങ്ങനെ റദ്ദായത്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

