കുവൈത്ത് സിറ്റി: കുവൈത്തിൽ ഇൻസ്റ്റഗ്രാമിൽ പരസ്യം ചെയ്ത് വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നതായി പരാതി. കുവൈത്തി വനിതയാണ് കബളിപ്പിക്കപ്പെട്ടതായി സുർറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 166 ദീനാർ നൽകി വാങ്ങിയ ഉൽപന്നം വ്യാജ ബ്രാൻഡ് ആണെന്ന് മനസ്സിലായതിനെ തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജസാധനങ്ങള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് വ്യാജ ഉൽപന്നങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.