Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപത്തുവയസ്സുകാരൻ...

പത്തുവയസ്സുകാരൻ ഒാടിച്ച വാഹനം കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
പത്തുവയസ്സുകാരൻ ഒാടിച്ച വാഹനം കസ്​റ്റഡിയിലെടുത്തു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പത്തുവയസ്സുകാരൻ ഒാടിച്ച എസ്​.യു.വി കാർ കസ്​റ്റഡിയിലെത്തു. കുട്ടി കാറോടിച്ച്​ പോകുന്നതി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഗതാഗത വകുപ്പ്​ നടത്തിയ അന്വേഷണത്തിലാണ്​ വാഹനം കണ്ടെത്തിയത്​. കുട്ടിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​ കൈമാറി. രക്ഷിതാവിനെതിരെയും നടപടിയുണ്ടാകും. ജഹ്​റ ഭാഗത്താണ്​ കുട്ടി വാഹനമോടിച്ചുപോയത്​.

കുട്ടികൾക്ക്​ വാഹനം നൽകരുതെന്ന്​ ഗതാഗത വകുപ്പ്​ ആവർത്തിച്ച്​ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. കഴിഞ്ഞ മാസം അവസാനത്തിൽ രണ്ട്​ ദിവസത്തെ പരിശോധനക്കിടെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന്​ പിടിയിലായത് 475 കൗമാരക്കാരാണ്​. 304 പേരെ ജനറൽ ട്രാഫിക്​ വിഭാഗവും 163 പേരെ പട്രോൾ ടീമും എട്ടു പേരെ പൊതുസുരക്ഷാ വിഭാഗവുമാണ് പിടികൂടിയത്.

ഇതേതുടർന്നാണ് കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകരുതെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കൾക്ക് താക്കീത് നൽകിയത്. അതിന്​ ശേഷവും ഒറ്റപ്പെട്ട പരിശോധനയിൽ നിരവധി കുട്ടികൾ പിടിയിലായി. ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനിടെ പിടിയിലായാൽ ഇവർക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുകയും ചെയ്യുമെന്ന്​ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story