പ്രമുഖ ബ്രാൻഡിന്റെ വ്യാജ ഉൽപന്നങ്ങൾ പിടികൂടി
text_fieldsസുലൈബിയയിലെ സംഭരണ കേന്ദ്രത്തിൽനിന്ന് പിടികൂടിയ പ്രമുഖ ബ്രാൻഡിന്റെ വ്യാജ ഉൽപന്നങ്ങൾ
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡിന്റെ വ്യാജ ഉൽപന്നങ്ങൾ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടി. സുലൈബിയയിലെ സംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഓയിൽ ഫിൽട്ടറുകൾ പിടികൂടിയത്. യാഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പു അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.