Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ നാ​ളെ...

കു​വൈ​ത്തി​ൽ നാ​ളെ ഉ​ൽ​ക്ക​വ​ർ​ഷം കാ​ണാം

text_fields
bookmark_border
കു​വൈ​ത്തി​ൽ നാ​ളെ ഉ​ൽ​ക്ക​വ​ർ​ഷം കാ​ണാം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച ഉ​ൽ​ക്ക​വ​ർ​ഷം കാ​ണാ​മെ​ന്ന്​ പ്ര​വ​ച​നം. പ്ര​മു​ഖ കാ​ലാ​വ​സ്ഥ പ്ര​വ​ച​ക​നാ​യ ആ​ദി​ൽ അ​ൽ സ​അ​ദൂ​ൻ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​രം വെ​ളു​ക്കു​ന്ന​തി​നു​ ര​ണ്ടു​ മ​ണി​ക്കൂ​ർ മു​മ്പാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​യി കാ​ണു​ക. ഉ​ത്ത​രാ​ർ​ധ ഗോ​ള​ത്തി​ലെ ആ​കാ​ശ​ത്ത്​ കാ​ണു​ന്ന ലൈ​റ ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​ൽ താ​ച്ച​ർ എ​ന്ന വാ​ൽ​ന​ക്ഷ​ത്ര​ത്തി​െൻറ അ​വ​ശി​ഷ്​​ട​മാ​യ പൊ​ടി​യും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും അ​ട​ങ്ങി​യ പ്ര​ത​ല​മാ​ണ്​ ലി​റി​ഡു​ക​ൾ.

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ഭൂ​മി ഇ​വ​യു​ടെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​േ​മ്പാ​ൾ പൊ​ടി​യും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും അ​ട​ങ്ങി​യ ക​ണി​ക​ക​ൾ തീ​ഗോ​ള​ങ്ങ​ളാ​യി അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ന്നു​യ​രു​ന്നു. മ​ണി​ക്കൂ​റി​ൽ 15 ഉ​ൽ​ക്ക​ക​ൾ വ​രെ​യാ​ണ്​ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ പ​തി​ച്ച്​ ക​ത്തി​യെ​രി​യു​ക. ഇ​താ​ണ്​ ലി​റി​ഡ്​ ഉ​ൽ​ക്ക​പ​ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:See you tomorrow in Kuwait
Next Story