അംബാസഡർ കമ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി കൂടിക്കാഴ്ച
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖുലൂദ് ഖുദൈർ അൽ ഷഹാബുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖുലൂദ് ഖുദൈർ അൽ ഷഹാബുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് മുക്തനായ അംബാസഡർ വിവിധ കുവൈത്ത് മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളുമായും നയതന്ത്ര ചർച്ചകളും കൂടിക്കാഴ്ചകളും പുനരാരംഭിച്ചിരിക്കുകയാണ്.
ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ പരിപാടികളിൽ വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാനാണ് ശ്രമം. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികൾ, നയതന്ത്ര ബന്ധത്തിെൻറ വാർഷികാഘോഷം, പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

