ഹുസൈനിയാസുകളിൽ സുരക്ഷ ഉറപ്പാക്കും
text_fieldsനാഷനൽ ഗാർഡ് അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹാശിം അൽ രിഫായും ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമിയും സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: മുഹർറം ചടങ്ങുകൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാഷനൽ ഗാർഡ് അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹാശിം അൽ രിഫായും ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമിയും ഹുസൈനിയാസുകളും പ്രാർഥന ഇടങ്ങളും സന്ദർശിച്ചു. അഗ്നിശമന സേനകളുടെ സന്നദ്ധത വിലയിരുത്തുക, അഗ്നി പ്രതിരോധ, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയായിരുന്നു സന്ദർശന ലക്ഷ്യം.
അഗ്നിശമന സേനാംഗങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സമർപ്പണത്തെയും സഹകരണത്തെയും മേജർ ജനറൽ അൽ റൂമി അഭിനന്ദിച്ചു. വിലാപയാത്രക്കാർക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം നിലനിർത്തുന്നതിന് സുരക്ഷാ ഏജൻസികളുടെ ഏകോപിത പ്രവർത്തനത്തിന്റെ പങ്ക് അദ്ദേഹം സൂചിപ്പിച്ചു.
ജനറൽ ഫയർഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശന പര്യടനത്തിൽ പങ്കെടുത്തു. ദുഃഖാചരണ വേളയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് തയാറെടുപ്പിന്റെയും സംയുക്ത ഏകോപനത്തിന്റെയും പ്രാധാന്യം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

