Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ പ​ട്രോ​ളി​ങ്...

സു​ര​ക്ഷ പ​ട്രോ​ളി​ങ് ശ​ക്തി​പ്പെ​ടു​ത്തും

text_fields
bookmark_border
സു​ര​ക്ഷ പ​ട്രോ​ളി​ങ് ശ​ക്തി​പ്പെ​ടു​ത്തും
cancel
camera_alt

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഊ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഊ​ദ് അ​സ്സ​ബാ​ഹ്. അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ വു​ഹൈ​ബി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു.​എ​ല്ലാ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫീ​ൽ​ഡ് സാ​ന്നി​ധ്യം, സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്ക​ൽ എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത സൂ​ചി​പ്പി​ച്ച മ​ന്ത്രി രാ​ജ്യ​ത്തെ സു​ര​ക്ഷ പ​ട്രോ​ളി​ങ് വി​ന്യാ​സ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ, പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ, അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സു​ര​ക്ഷി​ത​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​ന് പൂ​ർ​ണ ഏ​കോ​പ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ചൂ​ണ്ടി​ക്കാ​ട്ടി. അ​ടി​യ​ന്ത​ര ന​മ്പ​ർ (112) വ​ഴി എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും സ്വീ​ക​രി​ക്കാ​നും അ​വ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

അം​ഗീ​കൃ​ത സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും കൃ​ത്യ​ത പാ​ലി​ക്കാ​നും, കിം​വ​ദ​ന്തി​ക​ൾ പി​ന്തു​ട​രാ​തി​രി​ക്കാ​നും എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​ത്മ​വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ല്ലാ മേ​ഖ​ല​ക​ളും പൂ​ർ​ണ ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Security patrolling will be strengthened
Next Story