സൈന്യവും പൊലീസും സംയുക്ത സൈനികാഭ്യാസം നടത്തി
text_fieldsകുവൈത്ത് സൈന്യവും പൊലീസും ഫൈലക ദ്വീപിൽ നടത്തിയ സംയുക്ത സൈനികാഭ്യാസം
കുവൈത്ത് സിറ്റി: കുവൈത്ത് സൈന്യവും പൊലീസും സംയുക്ത സൈനികാഭ്യാസം നടത്തി. വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും ഉൾപ്പെടുന്ന ഫീൽഡ് അഭ്യാസങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം അൽ നവാഫ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു.
സുരക്ഷ ഏജൻസികൾ തമ്മിൽ ഏകോപനമുണ്ടാക്കാനും രാജ്യ സുരക്ഷ ഉറപ്പുവരുത്താനും വിവിധ ഭീഷണികളും പെട്ടെന്നുണ്ടാകുന്ന വെല്ലുവിളികൾ നേരിടാനും ഇത്തരം സംയുക്ത പരിശീലനവും അഭ്യാസ പ്രകടനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഹോം ലാൻഡ് ഷീൽഡ് 2’ എന്ന പേരിൽ ഫൈലക ദ്വീപിലാണ് അഭ്യാസം നടത്തിയത്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫാഹ് അൽ മുല്ല, ബ്രിഗേഡിയർ ജനറൽ ബറാക് അബ്ദുൽ മുഹ്സിൻ അൽ ഫർഹാൻ, ഉന്നത സൈനിക നേതൃത്വം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

