Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാ പരിശോധന ശക്തം;അഹ്മദി ഗവർണറേറ്റിൽ 79 പേർ അറസ്റ്റിൽ

text_fields
bookmark_border
സുരക്ഷാ പരിശോധന ശക്തം;അഹ്മദി ഗവർണറേറ്റിൽ   79 പേർ   അറസ്റ്റിൽ
cancel
camera_alt

ജലീബ് അൽ ശുയൂഖിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധനകൾ തുടരുന്നു. അഹ്മദി ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളികളെയും തൊഴിൽ, താമസരേഖ, മറ്റ് ചട്ടങ്ങൾ ലംഘിച്ചവരെയും ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ നിരവധി പേർ ആഭ്യന്തര മന്ത്രാലയം പിടിയിലായി.

പരിശോധനയിൽ 79 പേർ അറസ്റ്റിലാകുകയും 63 ട്രാഫിക് നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുകയും ചെയ്തു.

ഫഹാഹീൽ, ഗവർണറേറ്റിലെ മറ്റു പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തെരുവുകച്ചവടക്കാരെയും ലക്ഷ്യമിട്ടു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

ജലീബിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ വാണിജ്യ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി. ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിച്ചു. വില പ്രദർശിപ്പിക്കാതിരുന്നതും രസീത് നൽകാതിരുന്നതും പരിശോധനയിൽ കണ്ടെത്തി.

ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം വ്യക്തമാക്കിയിട്ടില്ലെന്നും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കി. തുടർ നിയമനടപടികൾക്കായി സ്ഥാപനങ്ങളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Security inspection intensified; 79 people arrested in Ahmadi Governorate
Next Story