സുരക്ഷാപരിശോധന ശക്തം; നിരവധിപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാപരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ മേല്നോട്ടത്തിലാണ് പലയിടത്തും പരിശോധന. കഴിഞ്ഞദിവസം ഖൈത്താനിൽ വ്യാപകമായ പരിശോധന നടന്നു. കാൽനട യാത്രക്കാരെയും വാഹനങ്ങളിലും അടക്കം ശക്തമായ പരിശോധനയാണ് നടന്നത്.
ഒളിവിൽ കഴിഞ്ഞ 34 പേരും താമസ നിയമം ലംഘിച്ച 17 പേരും ഇവിടെനിന്ന് അറസ്റ്റിലായി. പരിശോധനയില് 2,831 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായും 22 വാഹനങ്ങൾ പിടിച്ചെടുത്തുതായും അധികൃതര് അറിയിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. നാലു പേരെ ട്രാഫിക് പൊലീസിന് കൈമാറി. വരും ദിവസങ്ങളിലും സുരക്ഷാപരിശോധന ശക്തമാക്കുമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

