സുരക്ഷ പരിശോധന; ജലീബ് അൽ ഷുയൂഖ്, ഖൈതാൻ എന്നിവിടങ്ങളിൽ 19 സ്ഥാപനങ്ങൾ അടച്ചു
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖ്, ഖൈതാൻ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷപരിശോധന. ലൈസൻസ് നിബന്ധനകൾ ലംഘിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുകയും ചെയ്ത 19 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 26 പേരെ അറസ്റ്റു ചെയ്തു. നിരവധി മൊബൈൽ പലചരക്ക് സ്ഥാപനങ്ങൾ പിടിച്ചെടുത്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പരിശോധന നടത്തിയത്. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ജനറൽ ഫയർ ഡിപ്പാർട്ട്മെന്റ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, പരിസ്ഥിതി പൊതു അതോറിറ്റി എന്നിവ പരിശോധനയുടെ ഭാഗമായി. നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കാനും ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നവക്കെതിരെ ഉടനടി നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി എല്ലാത്തരം ലംഘനങ്ങളെയും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

