Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സുരക്ഷ: ചർച്ച നടത്തി കുവൈത്തും ഒമാനും

text_fields
bookmark_border
നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര നീക്കങ്ങൾ വിദേശകാര്യമന്ത്രിമാർ അവലോകനം ചെയ്തു
മേഖലയിലെ സുരക്ഷ: ചർച്ച നടത്തി കുവൈത്തും ഒമാനും
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്-ഒമാൻ വിദേശകാര്യമന്ത്രിമാർ. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജാറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായി ഫോണിൽ സംസാരിച്ചു.

പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും സമുദ്രയാത്രാ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര നീക്കങ്ങൾ ഇരുമന്ത്രിമാരും അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Security in the region: Kuwait and Oman hold talks
Next Story