സുരക്ഷാ സഹകരണം; കുവൈത്ത്- ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥർ ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കുന്നതുസംബന്ധിച്ച് കുവൈത്ത്- ഇറാഖ് ചർച്ച. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ലാൻഡ് ബോർഡ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ മെജ്ബെൽ അൽ റെഷിദി, ഇറാഖ് ഫെഡറൽ പൊലീസ് കമാൻഡർ ജനറൽ സാലിഹ് അൽ അമേരിയുമായി ചർച്ച നടത്തി.
അൽ റെഷിദിയുടെ ബഗ്ദാദിലെ ഫെഡറൽ പൊലീസ് കമാൻഡിലേക്കുള്ള സന്ദർശനത്തിനിടെയായിരുന്നു ചർച്ച. ഫെഡറൽ പൊലീസിന്റെ ഉത്തരവിനെക്കുറിച്ചും സേന നൽകിയ മാനുഷിക സേവനങ്ങളെക്കുറിച്ചും അൽഫ അമേരി കുവൈത്ത് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
സുരക്ഷാ സഹകരണം വർധിപ്പിക്കുന്നത് പരസ്പര താൽപര്യത്തിന് സഹായകമാകുമെന്ന് അൽ റെഷിദി വ്യക്തമാക്കി. പ്രാദേശിക സുരക്ഷ സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഉണർത്തി. ഇറാഖ് സന്ദർശനത്തിലുള്ള അൽ റെഷിദി ആഭ്യന്തര മന്ത്രി അബ്ദുൽ അമീർ അൽ ഷെമ്മേരിയുമായും കൂടിക്കാഴ്ച നടത്തി. ഇറാഖിന്റെ മയക്കുമരുന്ന് നിയന്ത്രണ ഏജൻസിയും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

