സുരക്ഷ സഹകരണം; ഉപപ്രധാനമന്ത്രി യു.എ.ഇ അംബാസഡറുമായി ചർച്ച നടത്തി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ്
സൗദ് അസ്സബാഹ് യു.എ.ഇ അംബാസഡർ ഡോ. മതാർ അൽ നെയാദിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: സുരക്ഷ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും യു.എ.ഇയും. സുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവയെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് യു.എ.ഇ അംബാസഡർ ഡോ. മതാർ അൽ നെയാദിയുമായി ചർച്ച നടത്തി. കുവൈത്തും യു.എ.ഇയും തമ്മിലെ ശക്തമായ സാഹോദര്യ ബന്ധത്തിന്റെ ആഴം ശൈഖ് ഫഹദ് യൂസഫ് കൂടിക്കാഴ്ചയിൽ ഉണർത്തി.
മേഖലയിലെയും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ഇരുവരും അവലോകനം ചെയ്തതായും ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ സഹകരണത്തിനും ഏകോപനത്തിനും വഴിയൊരുക്കേണ്ടതിന്റെ പ്രാധാന്യം അംബാസഡർ അൽ നെയാദി ചൂണ്ടിക്കാട്ടി.

