കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച രാജ്യത്തുടനീളം നടത്തിയ ശക്തമായ പരിശോധനകളിലും സുരക്ഷാ നടപടികളിലും ട്രാഫിക് വകുപ്പ് രേഖപ്പെടുത്തിയത് 28,890 ഗതാഗത നിയമലംഘനങ്ങൾ. 243 പേർ അറസ്റ്റിലായി. കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 35 പേർ, ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഹാജരാക്കാത്ത അഞ്ച് പേർ, അസ്വാഭാവികമായ അവസ്ഥയിലായിരുന്ന അഞ്ച് പേർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. എട്ട് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
കണ്ടുകിട്ടാനുള്ള 28 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നിയമലംഘനങ്ങളിൽ ഉൾപ്പെട്ട 241 വാഹനങ്ങളും രണ്ട് മോട്ടോർസൈക്കിളുകളും കണ്ടുകെട്ടി. പരിക്കുകൾക്ക് കാരണമായ 182 അപകടങ്ങൾ ഉൾപ്പെടെ 1,315 വാഹനാപകടങ്ങൾ ട്രാഫിക് പട്രോൾ വിഭാഗം കൈകാര്യം ചെയ്തു. പ്രത്യേകം നടത്തിയ പരിശോധനകളിൽ, 415 കേസുകൾ രജിസ്റ്റർ ചെയ്തു. 15 സംശയാസ്പദമായ വ്യക്തികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. 107 വാഹനാപകടങ്ങൾ കൈകാര്യം ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസും ഈ മാസം 13 മുതൽ 19 വരെ രാജ്യത്തുടനീളം ശക്തമായ സുരക്ഷാ-ഗതാഗത പരിശോധനാ നടത്തി. ഈ പരിശോധനയിൽ 1,936 സുരക്ഷാ നടപടികൾ സ്വീകരിക്കുകയും 1,349 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. വിവിധ കേസുകളിൽ 102 പേരെയും, കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുള്ള 90 പേരെയും, ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 36 പേരെയും അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

