Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുരക്ഷാപരിശോധന...

സുരക്ഷാപരിശോധന തുടരുന്നു; 38 പ്രവാസികൾ പിടിയിൽ

text_fields
bookmark_border
സുരക്ഷാപരിശോധന തുടരുന്നു; 38 പ്രവാസികൾ പിടിയിൽ
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം 38 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സാ​ൽ​ഹി​യ, ഷു​വൈ​ഖ് ബീ​ച്ച്, കു​വൈ​ത്ത്‌ സി​റ്റി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പി​ടി​യി​ലാ​യ എ​ല്ലാ​വ​രെ​യും തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ​വ​രി​ൽ കൂ​ടു​ത​ൽ. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ നാ​ടു​ക​ട​ത്ത​ല്‍ അ​ട​ക്ക​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്ത​ൽ, തൊ​ഴി​ൽ മേ​ഖ​ല ശു​ദ്ധീ​ക​രി​ക്ക​ൽ, ജ​ന​സം​ഖ്യ അ​സ​ന്തു​ലി​താ​വ​സ്ഥ ക്ര​മീ​ക​രി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖ്, അ​ൽ​റാ​യ്, ജ​ഹ്‌​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് 55 പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഈ ​മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 700ഓ​ളം പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​മു​ണ്ട്.

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത്രി​ക​ക്ഷി സ​മി​തി, റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ലെ​യും മ​റ്റു മേ​ഖ​ല​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ണ്ട്.

പൊ​തു​സു​ര​ക്ഷ കാ​ര്യ വി​ഭാ​ഗം, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്, ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റെ​സ്‌​ക്യൂ പൊ​ലീ​സ് എ​ന്നി​വ​യെ​ല്ലാം ഒ​രു​മി​ച്ചും അ​ല്ലാ​തെ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, ഹ​വ​ല്ലി, ഖൈ​ത്താ​ൻ, മ​ഹ്ബൂ​ല, ഖു​റൈ​ൻ മാ​ർ​ക്ക​റ്റ് തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​ബ്ദ​ലി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Security checks continue; 38 expatriates arrested
Next Story