സുരക്ഷ പരിശോധന: നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. ജലീബ് അൽ ശുയൂഖിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി. 60 സുരക്ഷാ വ്യവസ്ഥകളുടെ ലംഘനങ്ങൾ,11 വാണിജ്യ ലൈസൻസ് ഇല്ലാത്ത ഗാരേജുകൾ എന്നിവക്കെതിരെ നടപടിയെടുത്തു. 19 താമസ നിയമലംഘകരെയും ഇവിടെനിന്ന് പിടികൂടി.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. ജലീബ് അൽ ശുയൂഖ് ഏരിയയിലെ ഗാരേജുകളിലും വർക്ക്ഷോപ്പുകളിലും സംഘം പരിശോധന നടത്തി. പിടിയിലായവരെ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. പൊതുമാപ്പ് അവസാനിച്ചതിന് പിറകെ രാജ്യത്ത് താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തമാക്കി. ഓരോ മാസവും ആയിരങ്ങൾ പിടിയിലാകുകയുമുണ്ടായി. കഴിഞ്ഞ മാസങ്ങളിലായി 7,000 മുതൽ 8,000 വരെ അനധികൃത പ്രവാസികളെ നാടുകടത്തുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

