സുരക്ഷ പരിശോധന; നിരവധി പേർ പിടിയിൽ
text_fieldsപിടികൂടിയ പണവും മറ്റു വസ്തുക്കളും
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യത്യസ്ത പരിശോധനകളിൽ നിരവധി നിയമലംഘകർ പിടിയിലായി. പിടിയിലായവരെ നാടുകടത്തുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും.
അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ പ്രദേശങ്ങളിൽനിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്, ലഹരിപദാർഥങ്ങൾ, ലഹരിപാനീയങ്ങൾ എന്നിവ ഇവരിൽനിന്ന് പിടികൂടി. വിവിധ രാജ്യക്കാരായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മറ്റൊരു സംഭവത്തിൽ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്മെന്റ് പ്രതിനിധാനം ചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 150 ഗ്രാം ഹഷീഷ്, 200 ലിറിക് ഗുളികകൾ, മയക്കുമരുന്ന് വിറ്റുകിട്ടിയ 485 ദീനാർ എന്നിവ ഇവരിൽനിന്ന് കണ്ടെത്തി. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും പ്രത്യേക വകുപ്പിന് കൈമാറി.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ നിരവധി പേർ അറസ്റ്റിലായി. താമസ, തൊഴിൽ നിയമം ലംഘിച്ചവരാണ് അറസ്റ്റിലായത്. ഫഹാഹീൽ മേഖലയിൽ ഭിക്ഷാടനം നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരാളും പിടിയിലായി.
പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനകളുടെ ഫലമായി ജഹ്റ, ഹവല്ലി സ്ക്വയർ, ഷുവൈഖ് ഇൻഡസ്ട്രിയൽ മേഖലകളിൽ ഏഴു പേരെ മയക്കുമരുന്ന് വസ്തുക്കളുമായി പിടികൂടി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

