ക്യാപിറ്റൽ ഗവർണറേറ്റിൽ സുരക്ഷാ പരിശോധന; 232 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിൽ വിപുലമായ സുരക്ഷാ പരിശോധന. 232 പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ, ഗതാഗത വിഭാഗങ്ങളിലായി 775 കേസുകളിൽ നടപടി സ്വീകരിച്ചു. 454 ട്രാഫിക് ലംഘനങ്ങൾക്ക് പിഴ ചുമത്തി. പിടികിട്ടാപ്പുള്ളികളായ 111 പേരെയും, താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേരെയും അറസ്റ്റ് ചെയ്തു. 32 വാഹനങ്ങളും പിടിച്ചെടുത്തു.
ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് നാലുപേരെയും, ചൂതാട്ടത്തിൽ ഏർപ്പെട്ടതിന് നാലുപേരെയും, ഒളിവിലായിരുന്ന നാല് തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്നുകൾ കൈവശം വെച്ചതിന് രണ്ടുപേരെയും, അനധികൃതമായി തെരുവിൽ കച്ചവടം നടത്തിയിരുന്ന രണ്ടുപേരെയും പിടികൂടി. മുനിസിപ്പാലിറ്റിയുമായി സഹകരിച്ച്, ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 51 വാഹനങ്ങൾ നീക്കം ചെയ്തു. കേടായ മാംസം വിറ്റതിന് ഒരു കടക്കെതിരെ മൂന്ന് ലംഘന റിപ്പോർട്ടുകൾ നൽകി. ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം പിടിച്ചെടുത്തു. ഒരാളെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് അയച്ചു.
ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. സുരക്ഷാ സാന്നിധ്യം ശക്തമാക്കുക, പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുക, നിയമം നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

